ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ആതിര വി

പ്രസിഡൻ്റ്

അഭിലാഷ് ആര്‍

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു പ്രദീപ്

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വര്‍ഗ്ഗീസ് കെ എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജലജ വി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ജിമ റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല

വാര്‍ഡുകള്‍ - 15

വില്ലേജ്- ഓമല്ലൂര്‍

നിയമസഭ മണ്ഡലം- ആറന്മുള

ലോക്സഭ മണ്ഡലം- പത്തനംതിട്ട

ബ്ലോക്ക് പഞ്ചായത്ത്- ഇലന്തൂര്‍

ആകെ ജനസംഖ്യ- 17611

വിസ്തീര്‍ണ്ണം- 14.54 ച.കി.മി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ ബ്ളോക്കിലാണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 14.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് വള്ളിക്കോട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തുമാണ്. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഓമല്ലൂര്‍. അച്ചന്‍കോവിലാറിന്‍റെ വടക്കേ തീരത്ത് മനോഹരങ്ങളായ കുന്നുകളും, വിശാലമായ നെല്പ്പാ ടങ്ങളും, ഫലഭൂയിഷ്ഠമായ സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ഗ്രാമം. വിശാലമായ നെല്‍വയലുകള്‍ ഉള്ളതിനാല്‍ ഓമനനെല്ലൂര്‍ എന്നു വിളിക്കപ്പെട്ട ഈ ഗ്രാമം പില്‍ക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഓമല്‍ ഊര് എന്നു...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 7, 2026

മഴക്കാല പൂര്‍വ്വശുചീകരണം

ഡെങ്കു ദിനചാരണത്തോട് അനുബന്ധിച്ച് ഓമല്ലൂർ ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലുള്ള ഓമല്ലൂർ കുടംബരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വൈസ് പ്രസിഡന്‍റ് ശ്രീ. അഭിലാഷ് ആര്‍ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr.ജ്യോതി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത