ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
അവാര്‍ഡുകളും നേട്ടങ്ങളും

ഗ്രാമപഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങൾ

🏆 സ്വരാജ് ട്രോഫി അവാർഡ്

2000-2001 വര്‍ഷം സ്വരാജ് ട്രോഫി അവാര്‍ഡ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.

2000-2001 വര്‍ഷം ജില്ലാതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത് ആയി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫിയും അവാര്‍ഡ് തുകയായി 1 ലക്ഷം രൂപയും പ്രത്യേക പദ്ധതി ധനസഹായമായി 10 ലക്ഷം രൂപയുമാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.

✨ അന്താരാഷ്ട്ര ഗുണനിലവാര മുദ്ര

ഐ എസ് ഒ 9001:2015 അംഗീകാരം

സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന് ഈ ഉന്നത അംഗീകാരം ലഭിച്ചത്.

⭐ മഹാത്മാ പുരസ്കാരം (MGNREGS)

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മികച്ച പ്രവർത്തനം

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം 2022-23 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും, 2023-24, 2024-25 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനവും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചു.

❤️ ആര്‍ദ്ര കേരളം പുരസ്ക്കാരം

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം (ഒന്നാം സ്ഥാനം)

ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്ര കേരളം പുരസ്ക്കാരം 2021-22 വര്‍ഷത്തില്‍ ഒന്നാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഇതിന്റെ ഭാഗമായി ലഭിച്ച പ്രശംസാ പത്രവും 5 ലക്ഷം രൂപയും ശില്പവും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ഏറ്റുവാങ്ങി.

🏥 ദേശീയ ഗുണനിലവാര അംഗീകാരം (NQAS)

ദേശീയ ഗുണനിലവാര അംഗീകാര നിറവിൽ ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രം

ജില്ലയിലെ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 2022 ല്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ ക്യു എ എസ് (NQAS) ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാനായത് ഏറെ ശ്രദ്ധേയമാണ്. സർവീസ് പ്രൊവിഷൻ, പേഷ്യന്‍റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്‍റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം നൽകുന്നത്. ഈ പരിശോധനയിൽ ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്കോർ നേടുകയുണ്ടായി.

* ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് ഈ അംഗീകാരം പ്രഖ്യാപിക്കുന്നത്.