പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തൂഫാൻ 2.0 തദ്ദേശസ്ഥാപനതല ഉദ്ഘാടനം

September 29, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന തൂഫാൻ 2.0  യുടെ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് (28/09/2026) രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ശ്രീ. അഭിലാഷ് ആര്‍  തൂഫാൻ 2.0 യുടെ പതാക  ഉയർത്തി.  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ വര്‍ഗ്ഗീസ് കെ എ അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക് ശ്രീ അനൂപ് എസ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ അഭിലാഷ് ആര്‍  തൂഫാൻ 2.0 യുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.  തൂഫാന്‍ 2.0 യുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ലൈവ് സ്ട്രീം പ്രദര്‍ശനം നടത്തി. വൈസ് പ്രസിഡന്‍റ് ശ്രീ അഭിലാഷ് ആര്‍ തൂഫാൻ 2.0 പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പങ്കെടുത്ത ആളുകള്‍ ഏറ്റുചൊല്ലുകയും ചെയ്തു. തുടര്‍ന്ന് 15 തൂഫാൻ വാരിയേഴ്‌സിന് ബാഡ്ജ് വിതരണം ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട സബ് ഇന്‍സ്പെക്ടര്‍ ശ്രീ അന്‍സുദീന്‍ ജെ, സിപിഒ ശ്രീ മിഥുന്‍ എം എന്നിവര്‍ തൂഫാന്‍ 2.0 പവർ പോയിന്‍റ് പ്രസന്‍റേഷനും ബോധവൽക്കരണ ക്ലാസ്സും  നടത്തി. എല്ലാ വാര്‍ഡ് മെമ്പര്‍മാരും ആശംസകള്‍ അറിയിച്ചു. ഹരിതകര്‍മ്മസേനാംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്യഭാരതി സ്കൂള്‍ SPC കേഡറ്റ്, ആശാ പ്രവര്‍ത്തകര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 10-ാം  വാര്‍ഡ് മെമ്പറായ ശ്രീ സതീഷ് ബി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Toofan