ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ ബ്ളോക്കിലാണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 14.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് വള്ളിക്കോട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തുമാണ്. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഓമല്ലൂര്‍. അച്ചന്‍കോവിലാറിന്റെ വടക്കേ തീരത്ത് മനോഹരങ്ങളായ കുന്നുകളും, വിശാലമായ നെല്പ്പാ ടങ്ങളും, ഫലഭൂയിഷ്ഠമായ സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ഗ്രാമം. വിശാലമായ നെല്‍വയലുകള്‍ ഉള്ളതിനാല്‍ ഓമനനെല്ലൂര് എന്നു വിളിക്കപ്പെട്ട ഈ ഗ്രാമം പില്ക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഓമല് ഊര് എന്നു...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
തൂഫാൻ 2.0 തദ്ദേശസ്ഥാപനതല ഉദ്ഘാടനം
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന തൂഫാൻ 2.0 യുടെ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് (28/09/2026) രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത്...
കൂടുതൽ വായിക്കുക