ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
മഴക്കാല പൂര്‍വ്വശുചീകരണം

June 7, 2026

ഡെങ്കു ദിനചാരണത്തോട് അനുബന്ധിച്ച് ഓമല്ലൂർ ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയിലുള്ള ഓമല്ലൂർ കുടംബരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വൈസ് പ്രസിഡന്‍റ് ശ്രീ. അഭിലാഷ് ആര്‍ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr.ജ്യോതി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജലജ വി ,അസിസ്റ്റന്‍റ് സെക്രട്ടറി,ജന പ്രതിനിധികൾ,പഞ്ചായത്ത്‌ എച്ച് ഐ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ സേന പ്രവർത്തകർ, ആശ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

കാലവർഷം ആരംഭിച്ചിരിക്കെ പകർച്ചവ്യാധികളും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യകതയാണ്. ഓരോരുത്തരുടെയും ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന ജീവൻരക്ഷാ മുൻകരുതലായി ഏറ്റെടുക്കേണ്ട സമയമാണിത്. വീടുകളും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുന്നതിലൂടെ പകർച്ചവ്യാധികളെ തടയാനും പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ഗണ്യമായി കുറയ്ക്കാനും സാധിക്കും.

മഴക്കാല പൂര്‍വ്വ ശുചീകരണം മുന്‍കരുതലുകള്‍

  • വെള്ളം കെട്ടിനിൽക്കുന്നത് തടയുക
  • ടാങ്കുകളും കുടിവെള്ള സംഭരണികളും മൂടിവെക്കുക
  • കൊതുക് വല ഉപയോഗിക്കുക
  • ആവശ്യമായിടത്ത് കീടനാശിനി ഉപയോഗിക്കുക

    ആരോഗ്യമുന്‍കരുതല്‍

  • കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക
  • ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക
  • കൈ കഴുകുന്ന ശീലം പാലിക്കുക
  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

മഴക്കാല പൂര്‍വ്വശുചീകരണം