ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഓമല്ലൂര്‍ വയല്‍വാണിഭം

ചരിത്രപ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭം പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ ഏറ്റവും വലിയ കാര്‍ഷിക-വ്യാപാരമേളയായിരുന്നു. ഇതിന്റെ ആരംഭം എന്നായിരുന്നുവെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിവച്ച ഈ മേളയെപ്പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. തെക്കന്‍ തിരുവിതാംകൂറിലെ വെളിനല്ലൂര്‍ വയല്‍വാണിഭസ്ഥലത്തു നിന്നും ഒരു കാളക്കൂറ്റന്‍ ഹാലിളകി വടക്കോട്ടോടി ഓമല്ലൂര്‍ വയലില്‍ എത്തിയെന്നും ഇവിടെയുള്ള ഒരു കര്‍ഷകകാരണവര്‍ ആ കാളക്കൂറ്റനെ വയലിന്റെ മധ്യത്തില്‍ ഒരു പാലക്കുറ്റിയില്‍ ബന്ധിച്ചെന്നുമാണ് കഥ. ഈ പാലക്കുറ്റി കിളിച്ചുവളര്‍ന്ന് ഒരു പാലമരമായി. വയല്‍വാണിഭത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തിക്കൊണ്ട് ഒരു സ്മാരകമെന്നവണ്ണം ഓമല്ലൂര്‍ വയലില്‍ ഈ പാല ഇന്നും നിലനില്‍ക്കുന്നു. ഈ സംഭവത്തെ ആസ്പദമാക്കി എല്ലാവര്‍ഷവും മീനമാസം ഒന്നാം തീയതി മുതല്‍ വയല്‍വാണിഭം കൊണ്ടാടിവരുന്നു. 

ഓമല്ലൂര്‍ വയല്‍വാണിഭം