ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം ആറാട്ട് ഘോഷയാത്ര
ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രവും, താഴൂര്‍ ഭഗവതിക്ഷേത്രവും ഉള്‍പ്പെടെ പുരാതനമായ നിരവധിക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. 800-ലധികം വര്‍ഷം പഴക്കമുള്ള ഓമല്ലൂര്ക്ഷേത്രവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഒന്‍പതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലില്‍ തീര്‍ത്ത നാഗസ്വരവും, ചേങ്ങലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്.