കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, ജനപങ്കാളിത്തം, സാങ്കേതികവിദ്യ അധിഷ്ഠിത സേവനങ്ങൾ എന്നിവയിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതനിലവാരം ഉറപ്പാക്കുക. സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിക്കുക. ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മികച്ച നിലവാരം കൈവരിക്കുക, സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സമയബന്ധിതമായി സേവനങ്ങള്‍ ലഭിക്കുന്നതിലൂടെ ജനസൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുക, മാലിന്യമുക്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
ദൗത്യം (Mission)
- ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
- ശുദ്ധജലം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷികം, ചെറുകിട സംരംഭങ്ങൾ, തൊഴിൽസാധ്യതകൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണത്തിനും ഹരിത വികസനത്തിനും മുൻഗണന നൽകുക.
- സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
- അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.
ഗുണമേന്മാനയം (Quality Policy)
പൗരാവകാശരേഖ പ്രകാരവും സേവനാവകാശ നിയമപ്രകാരവും ജീവനക്കാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ ഗുണമേന്മയോടും കൂടി സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കി അവരുടെ പരിപൂര്ണ്ണതൃപ്തിയും പഞ്ചായത്തിന്റെ സര്വോത്മമായ പുരോഗതി ഉറപ്പുവരുത്തി ഒരു ജനസൗഹൃദ സ്ഥാപനമായി മാറുക. സേവനങ്ങള്‍ നല്‍കിയും ജനാധിപത്യ രീതിയില്‍ കൂട്ടായ്മയോടേയും, സൗഹാര്‍ദ്ദപരമായും, സുതാര്യമായും, ഉത്തരവാദിത്ത്വത്തോടെയും പ്രവര്‍ത്തിക്കുക എന്നുള്ളതാണ് നയം.