പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അങ്കണവാടികള്‍

അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടു കൊണ്ട് 1975 ഒക്ടോബർ 02 ന് സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നു. ഐ.സി.ഡി.എസ്. അഥവാ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.
ലക്ഷ്യങ്ങൾ
  • ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
  • ശിശുക്കളുടെ ശരിയായ മാനസിക ശാരീരിക സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഇടുക.
  • ശിശുമരണം, രോഗാവസ്ഥ, പോഷകാഹാര കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
  • കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.
  • ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ സാധാരണ പോഷക ആരോഗ്യ ആവശ്യങ്ങൾ നിറ വേറ്റുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യപോഷണ വിദ്യാഭ്യാസം നൽകുക.
സേവനങ്ങൾ
  • അനുപൂരക പോഷകാഹാരം
  • രോഗപ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • ആരോഗ്യ-പോഷണ വിദ്യാഭ്യാസം
സേവനങ്ങളുടെ വിശദാംശങ്ങൾ
വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയ ബന്ധിതമായ പ്രതിരോധ കുത്തി വെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Detection of Disability, ആരോഗ്യപരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകഹാര ആരോഗ്യ വിദ്യാഭ്യാസം.
3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, സമയ ബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ ആരോഗ്യ പരിശോധനയും, വളർച്ച നിരീക്ഷണം, റഫറൽ സേവനം, ECCE* - ശൈശവ പൂർവ്വകാല പരിചരണവും വിദ്യഭ്യാസവും - സ്‌കൂൾ റെഡിനസ്, സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാദ്യാസം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യവിദ്യാഭ്യാസം.
ഗർഭിണികൾഅനുപൂരക പോഷകാ ഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തി വെപ്പുകൾ IFA Tablet*, പ്രസവപൂർവ്വകാല പരിശോധനയും പരാമർശ സേവനവും, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY ഒന്നാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
മുലയൂട്ടുന്ന അമ്മമാർഅനുപൂരക പോഷകാഹാരം 6 മാസം വരെ, പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും, സമ്പൂർണ്ണ മുലയൂട്ടൽ ബോധ വൽക്കരണം, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
കൗമാരക്കാരായ കുട്ടികൾകൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം.
ഗുണഭോക്താക്കൾ
  1. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  2. ഗർഭിണികൾ
  3. മുലയൂട്ടുന്ന അമ്മമാർ
  4. കൗമാരക്കാരായ പെൺകുട്ടികൾ
  5. 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ
പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)
ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.
പോഷൺ അഭിയാൻ
അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ.
Child line : 1098   |   Women Help Line : 181

പഞ്ചായത്തിലെ അങ്കണവാടികൾ

സെന്‍റര്‍ നമ്പര്‍അങ്കണവാടി വര്‍ക്കരുടെ പേര്അങ്കണവാടിയുടെ പേര്/സ്ഥലംവാർഡ്ഫോൺ
59സുജാത പിചീക്കനാല്‍ അങ്കണവാടി18606712611
63രാജേശ്വരി വിഐമാലി വെസ്റ്റ് അങ്കണവാടി29656228332
54സുലഭ കുമാരി എസ്ഐമാലി ഈസ്റ്റ് അങ്കണവാടി38921695520
56സുശീല പി കെപറയനാലി അങ്കണവാടി49207091817
4ആതിര എം കെനടുവത്ത്കാവ് അങ്കണവാടി48590082544
61ഇന്ദിര കെപള്ളം അങ്കണവാടി58547929927
60അജിത റ്റി എസ്പുത്തന്‍പീടിക അങ്കണവാടി69961872278
62സുധര്‍മണിയമ്മ എസ്പൈവള്ളി അങ്കണവാടി78921484714
57മിനി എസ്പൈവള്ളി ഭാഗം അങ്കണവാടി86282759089
52വിജയ ഇ ആര്‍വാഴമുട്ടം അങ്കണവാടി99048262092
64ശ്രീല ഐവാഴമുട്ടം 415 അങ്കണവാടി109961403718
55ശാന്ത കെപന്ന്യാലി 406 അങ്കണവാടി119539580946
51സിജി ഗംഗാധരന്‍മുള്ളനിക്കാട് അങ്കണവാടി129605101608
50സിന്ധു പിമഞ്ഞിനിക്കര 401 അങ്കണവാടി139778379913
58ബിന്ദു ഗോപിനാഥ്മഞ്ഞിനിക്കര അങ്കണവാടി139496625470
65ശരണ്യ എസ്ആറ്റരികം അങ്കണവാടി127034403368
110ശോഭകുമാരി കെ സിപന്ന്യാലി അങ്കണവാടി159946376990
60അജിത റ്റി എസ്പുത്തന്‍പീടിക69961872278